കേരള ചിക്കന്റെ ജില്ലയിലെ ആദ്യ ഔട്ട്ലെറ്റ് നെല്ലനാട് പഞ്ചായത്തിൽ ആരംഭിച്ചു

 

കേരള ഗവൺമെന്റിന്റെയും, കുടുംബശ്രീ ജില്ലാ മിഷൻന്റെയും സംയുക്ത സംരംഭമായ കേരള ചിക്കന്റെ തിരുവനന്തപുരം ജില്ലയിലെ ആദ്യ ഔട്ട്ലെറ്റ് നെല്ലനാട് പഞ്ചായത്തിൽ തണ്ട്റാം പൊയ്കയിൽ ഇന്ന് ആരംഭിച്ചു, ഗുണമേന്മയുള്ള കോഴിഇറച്ചി മാർക്കറ്റിൽ ലഭിക്കുനതിനേക്കാളും കുറഞ്ഞ വിലയ്ക്ക് ഈ ഔട്ട്ലെറ്റിൽ നിന്നും ലഭിക്കും. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സുധീർ,വാർഡ് മെമ്പർമാരായ സജീന ബീബി, ബി കെ ഹരി, സുജ,മഞ്ജു, സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ എന്നിവർ പങ്കെടുത്തു