പൊന്മുടി റോഡിൽ ഗതാഗതത്തിനു താത്കാലിക നിരോധനം

 

പൊന്മുടി റോഡിൽ 11, 12 ഹെയർപിൻ വളവുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. റോഡിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടയുടൻ പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു താത്കാലികമായി ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചതെന്നും കളക്ടർ അറിയിച്ചു.