യൂത്ത് കോൺഗ്രസ്‌ കഠിനംകുളം മണ്ഡലം കമ്മിറ്റിയും നെഹ്‌റു ജംഗ്ഷൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷണം നൽകി

 

കഠിനംകുളം : യൂത്ത് കോൺഗ്രസ്‌ കഠിനംകുളം മണ്ഡലം കമ്മിറ്റിയും, യൂത്ത് കോൺഗ്രസ്‌ നെഹ്‌റു ജംഗ്ഷൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കൊറന്റീൻ കഴിയുന്നവർക്കും,സന്നദ്ധ പ്രവർത്തകർക്കും, കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പോലീസുകാർക്കും, കഴകൂട്ടം, വെട്ട്റോഡ്, മൂന്നുമുക്ക്, ആറ്റിങ്ങൽ, ചിറയിൻകീഴ്, പെരുമാതുറ എന്നീ സ്ഥലങ്ങളിലെ പോലീസ്, സന്നദ്ധ പ്രവർത്തകർക്കും, തെരുവിലുള്ളവർക്കും ഭക്ഷണം എത്തിച്ചു. കെ എസ് യൂ & യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ യൂത്ത് കോൺഗ്രസ്‌ കഠിനംകുളം മണ്ഡലം പ്രസിഡന്റ്‌ അൽ-ആമീൻ. എൻ, അനിൽ ലത്തീഫ്, ജോയ്, സുരേഷ് സുരേന്ദ്രൻ, ഖലീഫ ഉതുമാൻ, വിജ്ലാഷ്, അൻസിൽ എന്നിവർ പങ്കെടുത്തു.