പനവൂരിൽ നിന്ന് വില്പനയ്ക്കു സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായം കണ്ടെടുത്തു

 

നെടുമങ്ങാട് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ ജിഎ.ക്ക്കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ചിലെ പാർട്ടിയും ചേർന്ന് പനവൂർ വാഴൂട വിളയിൽ വീടിന്റെ പുറത്തെ കുളിമുറിയിൽ രഹസ്യമായി വില്പനയ്ക്കു സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായം കണ്ടെടുത്തു. ഈ കേസ് വാമനപുരം റേഞ്ച് പരിധിയിൽ ആയതിനാൽ മേൽ നടപടികൾക്ക് വാമനപുരം റേഞ്ചിനു കൈമാറി.

പരിശോധനയിൽ എ. ഇ. ഐ സഹീർഷ, പിഒ ബിജുകുമാർ , പിഒ ഷിഹാബുദീൻ ,സിഇഒ സുജിത്, സിഇഒ കിരൺ, സിഇഒ പ്രശാന്ത്, ഡബ്ലിയു.സി.ഇ.ഒ ശ്രീലത, ഡബ്ലിയു.സി.ഇ.ഒ അശ്വതി കൃഷ്ണ
എന്നിവർ പങ്കെടുത്തു.