ആറ്റിങ്ങൽ പോലീസ് എത്തിയപ്പോൾ വ്യാജ വാറ്റിലേർപ്പെട്ടിരുന്ന പ്രതികൾ ഇറങ്ങി ഓടി, പിന്നാലെ ഓടി പിടികൂടി

 

ആറ്റിങ്ങൽ: ആനൂപ്പാറ ആലയമുക്കിൽ വീടു കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടത്തിവന്ന സംഘത്തെ ആറ്റിങ്ങൽ പോലീസ് പിടികൂടി. വർക്കല നെടുങ്ങണ്ട സ്വദേശി ബിനു , ഊരൂപൊയ്ക സ്വദേശികളായ നിധിൻരാജ്, ദീപു എന്നിവരാണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു റെയ്ഡ്. പോലീസെത്തിയപ്പോൾ സംഘം വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പോലീസിനെ കണ്ട് ഇറങ്ങി ഓടിയ പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 3 ചാരായവും 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ബിനു, നിധിൻ രാജ് എന്നിവർ നിരവധി കേസുകളിലെ പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ സി ഐ രാജേഷ്‌കുമാർ, എസ്ഐ ജിബി, എസ്ഐ ജ്യോതിഷ് , എസ്ഐ ട്രെയിനി ശരത്, സി പി ഒമാരായ ഡിനോർ, അനീഷ്, എന്നിവരാണ് പ്രതികളെ സാഹസികമായി പിടിക്കൂടിയത്.