യാത്രക്കാരുമായി പോയ ഓട്ടോയ്ക്ക് നേരെ കാട്ടുപോത്തുകളുടെ ആക്രമണം, 3 പേർക്ക് പരിക്ക്

 

പാങ്ങോട് : യാത്രക്കാരുമായി പോയ ഓട്ടോയ്ക്ക് നേരെയുണ്ടായ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5:20ന് ഇളവട്ടം, കറുപുഴ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ഓട്ടോയ്ക്ക് നേരെ രണ്ട് കാട്ടുപോത്തുകൾ ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന 3 പേർക്ക് പരിക്കേറ്റു. പാലുവള്ളി സ്വദേശികളായ ഓട്ടോ ഡ്രൈവർ സജികുമാർ, യാത്രക്കാരായ സന്തോഷ്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർറുടെ പരിക്ക് സാരമുള്ളതാണ്.

രാവിലെ പാലുവള്ളി യിൽ നിന്നും നെടുമങ്ങാട്ടേക്ക് ജോലിക്ക് പോകുന്ന വഴിയിൽ വില്ലേജ് ഓഫീസിനടുത്ത് വച്ച് റബർ തോട്ടത്തിൽ നിന്നും പാഞ്ഞു വന്ന രണ്ട് കാട്ടുപോത്തുകൾ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൻ്റെ വശത്തുള്ള ഇരുമ്പ് ഗാഡിൽ തട്ടി നിന്നതിനാൽ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞില്ല. സജി കമാറിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലും, പോലീസിലും വിഷയം അറിയിച്ചിട്ടുണ്ട്.