ആലംകോട് എൽപിഎസ്സിനടുത്ത് നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു

 

ആലംകോട്: ആലംകോട് എൽപിഎസ് സ്കൂളിനടുത്ത് സുൽത്താന കാറ്ററിംഗ് സ്ഥാപനത്തിന്റെ പാചകപുരയിൽ നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. 2 ലിറ്റർ ചാരായം, 300 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവ ചിറയിൻകീഴ് എക്സൈസ് പിടിച്ചെടുത്തു. മേവർക്കൽ സ്വദേശി പ്രേംകുമാർ, നിലയ്ക്കാമുക്ക് സ്വദേശി നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.

എക്സൈസ് ഇൻസ്‌പെക്ടർ കെ. ആർ അനിൽകുമാർ, പ്രിവൻറ്റീവ് ഓഫിസർമാരായ കൃഷ്ണകുമാർ, സുനിൽകുമാർ, സന്തോഷ്‌, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ ഹാഷിം, സുരേഷ്, ജിഷ്ണു, സുരേഷ്,സുജി എസ് പിള്ള, രതീഷ്, ഡ്രൈവർ അനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു