ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ഡി. വൈ. എഫ്. ഐ

 

ഡി. വൈ. എഫ്. ഐ ആറ്റിങ്ങൽ കൊല്ലമ്പുഴ – കുന്നുവാരം യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശിയ്ക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൽ നൽകി. ഡി. വൈ. എഫ്. ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആർ കെ ശ്യാം, ഡി. വൈ. എഫ്. ഐ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സംഗീത്, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻ പ്രഭ, മേഖല ഭാരവാഹികളായ ശരത്ത്, വിനീഷ്, ശ്യാം, യൂണിറ്റ് ഭാരവാഹികളായ മിഥുൻ, അഖിൽ എന്നിവർ പങ്കെടുത്തു