ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിക്ക് ടെലിവിഷൻ നൽകി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി

 

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിനിക്ക് ടെലിവിഷൻ നൽകി. ആറ്റിങ്ങൽ തച്ചൂർകുന്നിലുള്ള വിദ്യാർത്ഥിനിക്ക് പഠന സൗകര്യം ഇല്ല എന്ന വിവരം രക്ഷിതാക്കൾ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അറിയിച്ചതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ.അഡ്വ.എ.എ.റഹീം ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രനുമായി ബന്ധപ്പെടുകയും,തുടർന്ന് വിദ്യാർത്ഥിനിക്ക് ടെലിവിഷൻ ലഭ്യമാക്കുകയും ചെയ്തു.ആറ്റിങ്ങൽ എൻ.എസ്.കെ ഫ്രൂട്ട്സ് ഉടമ അജിയാണ് ടെലിവിഷൻ വാങ്ങി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ. എസ്.അനൂപ്,ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ, ജോയിൻ സെക്രട്ടറി അനസ്,ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ,ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,തച്ചൂർകുന്ന് യൂണിറ്റ് സെക്രട്ടറി അരുൺ,മേഖല,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.