വിദ്യാർത്ഥികൾക്ക് മിനി എഡ്യൂക്കേഷൻ കിറ്റുകളുമായി ഫ്രണ്ട്‌സ് വർക്കല

 

യുകെജി മുതൽ പ്ലസ്ടു വരെയുള്ള 100 കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ അടങ്ങിയ “മിനി എഡ്യൂക്കേഷൻ കിറ്റുകൾ ” നൽകികൊണ്ട് യുവകൂട്ടായ്മ ഫ്രണ്ട്‌സ് വർക്കല. സമൂഹത്തിലെ വിദ്യാഭ്യാസ സംബദ്ധമായ ആവശ്യങ്ങളെ കണ്ടറിഞ്ഞു കുട്ടികൾക്കു അത് എത്തിച്ചു നൽകുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി 75 കുട്ടികൾക്കു മിനി എഡ്യൂക്കേഷൻ കിറ്റുകൾ കൈമാറി കഴിഞ്ഞു.