കലാനികേതൻ കലാകേന്ദ്രം പഠനോപകരണങ്ങൾ നൽകി.

 

കോവിഡ് രോഗകാലത്ത് സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായി കലാനികേതൻ കലാകേന്ദ്രം പഠനോപകരണങ്ങൾ നൽകി.
കവി രാധാകൃഷ്ണൻ കുന്നുംപുറം വിതരണോൽഘാടനം നിർവ്വഹിച്ചു.വിദ്യാഭ്യാസ പ്രവർത്തകൻ അഖിലേഷ് ശ്രീപാദം ഏറ്റുവാങ്ങി.
ചെയർമാൻ ഉദയൻ കലാനികേതൻ അധ്യക്ഷനായി. കോവിഡുകാല സുരക്ഷ പരിഗണിച്ച് പഠനോപകരണങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കലാനികേതൻ ഭാരവാഹികൾ വരും ദിവസങ്ങളിൽ വീടുകളിൽ എത്തിക്കും.