കല്ലമ്പലത്ത് പട്ടികജാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായ്ക്കളെ വെട്ടി പരിക്കേൽപ്പിച്ചു

 

കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടികജാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായ്ക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. കുടവൂർ പുള്ളോർമുക്ക് മദീന വീട്ടിൽ മുഹമ്മദിന്റെ മകൻ ഫൈസലിനെ(26)യാണ് പിടികൂടിയത്.

ഫൈസൽ അയൽവാസിയായ പട്ടിക ജാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്നവരെ അസഭ്യം പറയുകയും പിക്കാസ് കൊണ്ട് രണ്ട് വളർത്തു നായ്ക്കളെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒരു നായയുടെ കണ്ണ് മുറിഞ്ഞു പുറത്ത് വന്നു.