തോന്നയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പഞ്ചായത്ത് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

 

മംഗലപുരം: മുദാക്കൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് കണിയാപുരം, ആലുംമൂട്, ദാറുൽ ഖറമിൽ നാസർ (53) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ തോന്നയ്ക്കൽ എ ജെ കോളജിന് സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് എതിരെ വന്ന കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടു.

ഭാര്യ: ഷീജ, മക്കൾ : അനീസ്, ആദിൽ.