കാട്ടുമുറാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം : കൊടിമരം ഉൾപ്പെടുന്ന രക്തസാക്ഷി മണ്ഡപം ഇളക്കിമാറ്റി സിപിഐ മാതൃകയായി

 

കിഴുവിലം: ചിറയിൻകീഴ് -കോരാണി റോഡിൽ പുനർനിർമാണം നടക്കുന്ന കാട്ടുമുറാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിറമാണത്തിന്റെ ഭാഗമായി റോഡിരികിൽ സ്‌ഥിതി ചെയ്തിരുന്ന പാർട്ടി പതാക ഉൾപ്പെടുന്ന രക്ത സാക്ഷിമണ്ഡപം ഇളക്കിമാറ്റി സിപിഐ കാട്ടുമുറാക്കൽ ബ്രാഞ്ച് കമ്മിറ്റിയിലെ പ്രവർത്തകർ മാതൃകയായി. റോഡ് വികസനത്തിനായി റോഡിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന കടകളുടെ പരസ്യ ബോർഡുകളും ഷട്ടറുകളും, കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന് പൊതുമരാമത്‌ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനപ്രകാരം നാടിന് വേണ്ടി ആദ്യമേതന്നെ സ്വന്തം പാർട്ടി കൊടിമരം മാറ്റുകയായിരുന്നു സിപിഐ പ്രവർത്തകർ. നാടിന്റെ വികസനത്തിനായി മറ്റുള്ളവർ ഇതുപോലെ മാതൃകയാകണമെന്നും സിപിഐ പ്രവർത്തകർ പറഞ്ഞു