കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂറോളം തൈകൾ നട്ടു

 

കിഴുവിലം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നൂറോളം തൈകൾ നട്ടു. പ്രസിഡൻറ് ആഷിക്,സെക്രട്ടറി അമൽ സൺറൈസ് ഗാർഡനിൽ തൈ നട്ടു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിയാസ് ,അനസ് എന്നിവർ നേതൃത്വം നൽകി. തൈകൾ നൽകിയത് 14ആം വാർഡ് മെമ്പർ രജിതയാണ്.