കിളിമാനൂരിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സും രേഖകളും ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി

 

കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പുതിയകാവ് ജംഗ്ഷന് സമീപം റോഡരികിൽ 23,250 രൂപയും രേഖകളും അടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയതിനെ തുടർന്ന് ചെങ്കിക്കുന്ന് നിവാസിയും ഓട്ടോ ഡ്രൈവറുമായ ഗിരി കൃഷ്ണനും ഇയാളുടെ മകനായ മനുവും സുഹൃത്തായ മുകേഷും ഇൻസ്പെക്ടർ എസ്.എച്ച്. ഒ എസ്. സനൂജിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പേഴ്സിൽ ഉണ്ടായിരുന്ന രേഖകൾ പരിശോധിച്ചപ്പോൾ പേഴ്സ് പോങ്ങനാട് കക്കാക്കുന്ന് മനോജ് ഭവനിൽ മണികണ്ഠൻ നായരുടേതാണ് എന്ന് മനസ്സിലാക്കുകയും ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഐ.എസ്.എച്ച്. ഒയുടെയും സാന്നിധ്യത്തിൽ പണമടങ്ങിയ പഴ്സും രേഖകളും കൈമാറി.