കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വൃക്ഷത്തൈകൾ നട്ടു.

 

ലേക പരിസ്ഥിതി ദിനാചരണം വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വൃക്ഷത്തൈകൾ നട്ടു. ആറ്റിങ്ങൽ എം.എൽ.എ. ഒ എസ്. അംബികയും കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജും വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് ആർ. അനിൽകുമാർ, അംഗങ്ങളായ ബി.പി. ശെൽവകുമാർ, വി.വത്സകുമാരൻ നായർ, രാജേന്ദ്രൻ പിള്ള, ബിജിത്ത്, രജിത, സജിത, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.