കിളിമാനൂരിൽ വാഹന മോഷണം: പ്രതി പിടിയിൽ

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരട്ടച്ചിറ ഗീതം കമ്പികടയ്ക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന വാഹനമോഷണം ചെയ്തു കൊണ്ടുപോയ പ്രതി പിടിയിൽ. പഴയകുന്നുമ്മേൽ, ചാരുപാറ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ നിന്നും പുളിമാത്ത് താളിക്കുഴി തെങ്ങും കോണം, കടുക്കാംകുന്ന് വീട്ടിൽ താമസിക്കുന്ന വിഷ്ണു (23)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ നാലിന് വൈകുന്നേരം ആണ് കേസിന് ആസ്പദമായ സംഭവം. ഇരട്ടച്ചിറ കമ്പി കടക്കു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം മോഷണം ചെയ്തു കൊണ്ടുപോയതായി വാഹന ഉടമ പിരപ്പൻകോട് ഡി റ്റി നിവാസിൽ മുരളീധരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ മനസ്സിലാക്കുകയും വാഹന പരിശോധന ശക്തമാക്കി പ്രതിയെ പിടികൂടുകയും ചെയ്തു. കിളിമാനൂർ കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും വണ്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ഇടറോഡിൽ വാഹനം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

കിളിമാനൂർ ഐ.എസ്. എച്ച്. ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി. ജെ ജയേഷ്, സവാദ് ഖാൻ, എ.എസ്.ഐ താജുദ്ദീൻ, സിപിഒമാരായ സജിത്ത്, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്