യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വിലയ്ക്കെതിരെ പ്രതിഷേധം

 

മടവൂർ : പെട്രോൾ വില കേരളത്തിലും സെഞ്ച്വറി അടിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്ക് എതിരെ പ്രതിഷേധ സമര സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കൃഷ്ണൻ വി എം ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ മുളവന, ജാഫർ പറയിൽ, ആദിൽ വി ,അമൽ യൂ എ , മിഥുൻ മോഹൻ, അൻസൽ, ഷംഷീർ എസ് , ഹർഷാദ് എ ,രാധുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി .