കുട ചൂടിയൊരു ഭൂമിഗീതം: മംഗലപുരത്ത് ജനതാവനം പദ്ധതി തുടക്കമായി.

 

ലോക പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ചു തിരുവനന്തപുരം മംഗലപുരത്ത് ജനതാവനം പദ്ധതി തുടക്കമായി. പ്രകൃതിയേയും കുടുംബത്തെയും ചേർത്തു നിർത്തി കുട്ടികളിലൂടെ സോഷ്യലിസ്റ്റ് ആശയം വളർത്തി പുതിയ ജനതാ സംസ്കാരത്തെ വളർത്തുകയാണ് ലക്ഷ്യം. മംഗലപുരത്തു ജനതാവനത്തിനു സ്ഥലം കണ്ടെത്തിയിയുട്ടുണ്ട്.

എം. പി. വീരേന്ദ്രകുമാർ, പി. ആർ. കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, പ്രൊഫ.ആർ. സുന്ദരേശൻ നായർ, പി.വിശ്വംഭരൻ, കെ. ചന്ദ്രശേഖരൻ, കെ. ഗോപാലൻ തുടങ്ങിയ പേരുകളിൽ ഓരോ മരവും നട്ടു പരിപാലിക്കുകയും ചെയ്യുമെന്ന് ജനതാദൾ(എസ് ) നേതാവ് മംഗലപുരം ഷാഫി പറഞ്ഞു.കുട്ടികളിലൂടെ സോഷ്യലിസ്റ്റ് ആശയം കേരളത്തിൽ വളർത്തിയെടുത്തു പുതിയ പ്രകൃതിനിയമങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ മന്ത്രിയയായി സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കേണ്ടി വന്ന സോസിലിസ്റ്റ് നേതാവിന്റെ ആദ്യ ഉത്തരവ് തന്നെ ഒരു മരം പോലും മുറിക്കരുതെന്നായിരുന്നു.അത്തരം തീരുമാനങ്ങൾ മണ്ണിനും പ്രകൃതിയ്ക്കും വേണ്ടി വാദിക്കുന്നവരുടെ ദേശസ്നേഹമാണെന്ന് മംഗലപുരം ഷാഫി പറഞ്ഞു. ജനതാവനത്തിനായി രൂപീകരിക്കപ്പെട്ട കമിറ്റിയുടെ ചെയർമാൻ സി. പി. ബിജു അധ്യക്ഷത വഹിച്ചു