നഗരൂരിൽ ബൈക്ക് തീ വച്ച് നശിപ്പിച്ചതായി പരാതി

 

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ വലിയകാട് തൗഫീഖ് മൻസിലിൽ സാദിക്കിന്റെ ബൈക്ക് ഇന്നലെ പുലർച്ചെ 4 മണിക്ക്  തീ വച്ച് നശിപ്പിച്ചതായി പരാതി. ബൈക്കിൽ വീട്ടിലേക്ക് പോകാൻ വഴി ഇല്ലാത്തതിനാൽ സമീപത്തെ വീടിന്റെ മതിലിനോട് ചേർന്നാണ്  ബൈക്ക് വയ്ക്കുന്നതെന്ന് സാദിക്ക് നഗരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.