നെടുമങ്ങാട്ട് നിന്ന് ചാരായവും കോടയും പിടികൂടി

 

നെടുമങ്ങാട്: നെടുമങ്ങാട് റേഞ്ച് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട്, തൊട്ടുമുക്ക്, കളിയിൽ ഭാഗത്തു താമസിച്ചു വരുന്ന മനീഷ്നെ (23) 2ലിറ്റർ ചാരായവും 270 ലിറ്റർ വാഷ്, ഒരു ആക്ടിവ സ്കൂട്ടർ എന്നിവയുമായി പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു.

പരിശോധനയിൽ പി. ഒ ബിജുകുമാർ , പിഒ ഷിഹാബുദീൻ ,സിഇഒ സജി, സിഇഒ പ്രശാന്ത്, ഡബ്ലിയുസിഇഒ ശ്രീലത, ഇഐ &ഐബി ടീം , പിഒ മാരായ സുരേഷ്, സന്തോഷ്‌, സുനിൽ എന്നിവർ പങ്ക്കെടുത്തു.