നെടുമങ്ങാട് 100 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും എക്സൈസ് പിടികൂടി

 

നെടുമങ്ങാട് 100 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും എക്സൈസ് പിടികൂടി. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി കണ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസിന് പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റും കോടയും പിടിച്ചെടുത്തത്. നെടുമങ്ങാട് വലിമലയിലുളള തന്റെ വസ്തുവിൽ ഷെഡുണ്ടാക്കിയായിരുന്നു ചാരായ വാറ്റ്.

ആവശ്യക്കാർക്ക് ചാരായം വീടുകളിലെത്തിച്ചുനൽകുന്നതാണ് പതിവ്.ഒരു ലിറ്റർ ചാരായത്തിന് 2500 രൂപ വരെ വാങ്ങാറുണ്ടായിരുന്നെന്ന് എക്സൈസ് പറയുന്നു. മണികണ്ടന്റെ പക്കൽ നിന്ന് 50,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസവും ചാരായവുമായി മണികണ്ഠൻ എക്സൈസിന്റെ പിടിയിലായിരുന്നു. അന്ന് വീടിന് സമീപത്തെ അഴുക്കുചാലിൽ മൂടിയ നിലയിൽ 25 ലിറ്റർ ചാരായവും കണ്ടെടുത്തിരുന്നു.തുടർന്ന് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ചാരായവാറ്റ് നടത്തിയതെന്ന് എക്സൈസ് പറ‌ഞ്ഞു.