ഓൺലൈൻ പഠന സംവിധാനമില്ലാതിരുന്ന വിദ്യാർത്ഥിനിയുടെ പൂർണ്ണ പഠന ചിലവ് ഏറ്റെടുക്കും – എ.ഐ.എസ്.എഫ്

 

കിളിമാനൂർ: കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഓൺലൈൻ പഠന സംവിധാനമില്ലാതിരുന്ന വിദ്യാർത്ഥിനിയുടെ പൂർണ്ണമായ പഠന ചിലവ് ഏറ്റെടുക്കുമെന്ന് എ.ഐ.എസ്.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.

നഗരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്വദേശിയായ വിദ്യാർത്ഥിനിയുടെ കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച എ.ഐ.എസ്.എഫ് പ്രവർത്തകർ ആദ്യഘട്ടം എന്ന നിലയിൽ സ്മാർട്ട് ഫോണും നോട്ട് ബുക്കും അനുബന്ധ സാധനങ്ങളും എ.ഐ.എസ്.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ എസ്സ് രാഹുൽ രാജ് വിദ്യാർത്ഥിനിയ്ക്ക് കൈമാറി. വരും നാളുകളിൽ കുട്ടിയുടെ പൂർണ്ണമായ പഠന ചിലവ് വഹിക്കുന്നതിനോടൊപ്പം ട്യൂഷനുൾപ്പെടെയുള്ള വിദ്യാഭാസം മികച്ച വിദ്യാഭാസം നൽകുമെന്ന് എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് തേജസ്സും സെക്രട്ടറി സിദ്ധിഖും അറിയിച്ചു.
എ.ഐ.എസ്.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി അനീസ് മണ്ഡലം പ്രസിഡൻ്റ് തേജസ്സ് ജോയിൻ്റ് സെക്രട്ടറി ശ്യാം എ. ഐ. വൈ. എഫ് മണ്ഡലം കമ്മിറ്റി അംഗം എസ് സുജിത് പി. ടി. എ പ്രസിഡന്റ് വിജയകുമാർ എന്നിവർ പങ്കെടുത്തു.