പോത്തൻകോട്ട് വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം

Image only for representation

പോത്തൻകോട് :പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ തച്ചപ്പള്ളി ശാസ്‌താംകോണത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ മോഷണം നടന്നു. തച്ചപ്പള്ളി സനൽ ഭവനിൽ ശോഭനകുമാരി, ആതിര ഭവനിൽ മോഹനകുമാർ എന്നിവരുടെ വീടുകളിലാണ് മോഷണം. രണ്ട് വീടുകളിലും അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ, ഗ്യാസ് സിലിണ്ടർ, മിക്‌സി, ഗ്രൈൻഡർ, അരി തുടങ്ങി അടുക്കളയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കവർന്നതായി പരാതിപ്പെടുന്നു. പോത്തൻകോട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.