വീട്ടിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു

 

വീട്ടിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. നന്ദിയോട് ആലംപാറ തിരുവോണം ഹൗസിൽ സുനിൽകുമാറിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് ആക്ടീവ സ്കൂട്ടറാണ് ചൊവ്വാഴ്ച രാത്രി നശിച്ചത്.ഒരു വാഹനം സുനിൽകുമാറിന്റെതും മറ്റൊന്ന് അയൽവാസി ബബിതയുടെതുമാണ്. സമീപവാസിയായ സഹോദരൻ ഷിബുവാണ് തീ കണ്ടത്. അടുത്തിരുന്ന സൈക്കിളും കത്തി. കാരണം വ്യക്തമല്ല. ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു.