രാത്രിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ ലീക്കായി, കല്ലമ്പലം ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി

 

നഗരൂർ : നഗരൂരിൽ രാത്രിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ ലീക്കായി. കല്ലമ്പലം ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി. നഗരൂർ പി. എസ് ലാൻഡിൽ പുഷ്പന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ഇന്നലെ രാത്രി 11 മണിയോടെ ലീക്കായത്. പരിഭ്രാന്തരായ വീട്ടുകാർ കല്ലമ്പലം ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സീനിയർ ഫയർ ഓഫീസർ സുലൈമാന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സജീം, ഉണ്ണികൃഷ്ണൻ, വിഷ്ണു, മനു, വിനീഷ് എന്നിവർ ഉടൻ സ്ഥലത്തെത്തി അപകടം ഒഴിവാക്കി. ഗ്യാസ് സിലിണ്ടർ ഉപയോഗിക്കമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വീട്ടുകാരെ ബോധവത്കരിച്ച ശേഷമാണ് സേന മടങ്ങിയത്. നഗരൂർ പോലീസ് സ്ഥലത്തുണ്ടായിരുന്നു.