വക്കത്ത് 11 കെവി ലൈനിൽ തീ പിടിച്ചു, ഫയർ ഫോഴ്സ് ദുരന്തം ഒഴിവാക്കി

 

വക്കം ആങ്ങാവിളയിൽ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ള 100KVA ട്രാൻസ്ഫോമറിൻ്റെ ഇലട്രിക് കേബിൾ,അടുത്ത ജംഗ്ഷനിലെ 11KV ലിങ്കിലെ കേബിൾ എന്നിവ ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിച്ചു.ആറ്റിങ്ങൽ ആഗ്നിശമനസേന ഉടൻ എത്തി തീ അണച്ചതിനാൽ തുടർ ദുരന്തം ഒഴിവായി.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായർ,ഫയർ ഓഫീസർമാരായ ഷിജാം,സന്തോഷ്,പ്രമോദ്,അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.