വർക്കല ഇടവയിൽ സീരിയൽ ഷൂട്ടിംഗ്, പോലീസ് നടപടിയെടുത്തു

 

വർക്കല : കൊറോണ വ്യാപനം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ക്രിട്ടിക്കൽ കണ്ടെയ്ണ്മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത്‌ 12ആം വാർഡിൽ ആളെ കൂട്ടി സീരിയൽ ഷൂട്ടിങ്. ഓടയത്തുള്ള പാം ട്രീ റിസോർട്ടിലാണ് ഒളിച്ചു സീരിയൽ ഷൂട്ടിംഗ് നടന്നത്. വിവരമറിഞ്ഞ് വർക്കല ഡിവൈഎസ്പി ബാബു കുട്ടന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഷൂട്ടിങ് ഉപകരണങ്ങൾ ഉൾപ്പെടെ റിസോർട് സീൽ വച്ചു. കണ്ടാൽ അറിയാവുന്ന 15ൽ പരം പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.