വർക്കല ചിലക്കൂരിൽ നിന്ന് ചാരായവും 315 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

 

വർക്കല : വർക്കല ചിലക്കൂരിൽ നിന്ന് ചാരായവും 315 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വർക്കല എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ് സാറും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഭാഗത്ത് നിന്ന് 3 ലിറ്റർ ചാരായവും 315ലിറ്റർ കോടയും50000 ത്തോളം രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

ഇവിടെ വാടക വീട് കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് നടന്നിരുന്നത്. പ്രതികളായ ഷാജി, സിദ്ധിക്ക് എന്നിവർക്കെതിരെ കേസ്സെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അഷ്‌റഫ്‌, രതീശൻ ചെട്ടിയാർ പ്രിവെന്റിവ്‌ ഓഫീസർ (ഗ്രേഡ് )വിജയകുമാർ, സിഇഒ മാരായ ലിബിൻ, സജീർ, വൈശാഖ്, താരിഖ്‌ എന്നിവരും ഉണ്ടായിരുന്നു.