വെമ്പായത്ത് കോവിഡ് ബാധിച്ച്‌ അമ്മയും മകളും മരിച്ചു

 

വെമ്പായത്ത് കോവിഡ് ബാധിച്ച്‌ അമ്മയും മകളും മരിച്ചു. വെമ്പായം കൊപ്പം ശാന്തി ഭവനിൽ സാമുവലിന്റെ ഭാര്യ എമിലി(74), മകൾ ശാന്തി(48) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

ഇരുവരുടെയും ശവസംസ്കാരം നെടുമങ്ങാട് ശാന്തിതീരത്തിൽ നടത്തി. എമിലിയുടെ മക്കൾ: കുഞ്ഞുമോൾ, ജോസ്, ഷാജി. മരുമക്കൾ: സണ്ണി, ലത, ലിജ.ശാന്തിയുടെ മക്കൾ: ഷാനി, ഷിനു. മരുമകൻ: ബിജു.