കുളപ്പട, ഉഴമലയ്ക്കൽ മേഖലകളിലെ സ്ത്രീകളുടെയും, കുട്ടികളുടെയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന യുവാവ് പിടിയിൽ.

 

ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ വില്ലേജിൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്നു വിളിക്കുന്ന സുനിൽ കുമാറിന്റെ മകൻ സുബീഷ് ആണ് പിടിയിലായത്. രാത്രികാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ എടുത്ത് കണ്ടുരസിക്കുകയും മറ്റും തുടർന്നു വരികയായിരുന്നു ഇയാൾ. ഇയാൾ കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പോലീസ്സിൽ പരാതി നല്കിയിരുന്നു. കുളപ്പട റസിഡൻസ് അസ്സോസ്സിയേഷൻ | നിരവധി സ്ത്രീകൾ ഒപ്പിട്ട പരാധിയാണ് പോലീസ്സിന് നല്കിയത്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ ഇയാളെ പോലീസ്സ് അന്വേഷിച്ചുവരികയായിരുന്നു. ആര്യനാട് എസ്. എച്ച്. ഒ എൻ. ആർ ജോസ്സും,  എസ്. ഐ ശ്രീലാൽ ചന്ദ്രശേഖരനും മറ്റ് പോലീസ്സുകരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇയാളുടെ അറസ്റ്റോടെ ഈ പ്രദേശത്ത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ കുറയും എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.