Search
Close this search box.

വിസ്മയ കാഴ്ചകളുമായി ‘പൗർണമിതിങ്കൾ ‘

ei7USYG77393

 

മടവൂർ :ചാന്ദ്രരഹസ്യങ്ങളിലേക്കുള്ള മനുഷ്യ പ്രയാണത്തിന്റെ ഓർമ്മപ്പെടുത്തലുമായി എത്തുന്ന ചാന്ദ്രദിനത്തെ ഇത്തവണ ‘ പൗർണമി തിങ്കളിലൂടെ ‘ വ്യത്യസ്തമാ ക്കുകയാണ് മടവൂർ ഗവൺമെന്റ് എൽ പി എസ്.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച്ചയുടെ, അറിവിന്റെ.ഇന്ദ്രജാലം തീർക്കുന്ന ആകാശഗോളങ്ങളെ കൂടുതൽ അടുത്തറിയുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ  മനോജ് കോട്ടക്കൽ അവതരിപ്പിച്ച ‘ആകാശത്തേക്കൊരു കിളിവാതിൽ’ എന്ന online interactive programme അവതരണ ശൈലി കൊണ്ടും, ഉള്ളടക്കം കൊണ്ടും ഏറെ വിജ്ഞാനപ്രദമായി. കുട്ടികൾതന്നെ സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളും ആയി വിശേഷങ്ങൾ പങ്കുവച്ച ‘സൗരയൂഥത്തേരിലേറി ‘
എന്ന പ്രവർത്തനവും ഏറെ ശ്രദ്ധേയമായി. കവിതാലാപനം, ചിത്രം വര, ദൃശ്യാവിഷ്കാരം, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് തുടങ്ങിയവയിലൂടെ കൗതുകത്തിന്റെയും, വിജ്ഞാനത്തിന്റെയും അനന്തവിഹായസ്സിലേക്കുള്ള പ്രയാണം കൂടിയായി ‘പൗർണമി തിങ്കൾ.’

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!