മലയോരമേഖലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതായി റിപ്പോർട്ട്‌

 

മലയോരമേഖലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഉയരുന്നതായി റിപ്പോർട്ട്‌. അരുവിക്കര നിയോജകമണ്ഡലത്തിലെ വെള്ളനാട്, വിതുര, തൊളിക്കോട്, പൂവച്ചൽ, ഉഴമലയ്ക്കൽ, ആര്യനാട്, അരുവിക്കര, കുറ്റിച്ചൽ എന്നീ എട്ട് പഞ്ചായത്തുകളിലാണ് കൊവിഡ് വർദ്ധിച്ചു നിൽക്കുന്നത്.തൊളിക്കോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 കടന്നു. രണ്ടാഴ്ച മുൻപ് പോസിറ്റിവിറ്റിനിരക്ക് 5 ആയി താഴ്ന്നിരുന്നു.

വിതുര പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് ടെസ്റ്റിൽ 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിൽ 214 പേർ ചികിൽസയിലുണ്ട്. രോഗംവ്യാപനം രൂക്ഷമായിരുന്ന, ആനപ്പാറ വാ‌‌ർഡ് കൊവിഡ് മുക്തമായി.പേപ്പാറ വാ‌ർഡിലും രോഗം കുറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് ചേന്നൻപാറ വാ‌ർഡിലാണ് 42 പേർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ആണ്. പഞ്ചായത്ത് നിലവിൽ സി. കാറ്റഗറിയിലാണ്