പള്ളിച്ചലിൽ പലിശ രഹിത വായ്പ വിതരണം

 

പള്ളിച്ചൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിന് പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനവും അംഗ സമാശ്വാശ നിധിവിതരണവും ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,ബാങ്ക് മാനേജിംഗ് ഡയറക്ടർ ഇൻചാർജ് അനിൽകുമാർ എന്നിവർ സംസാരിച്ചു.