ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ…

 

500 വിദ്യാർഥികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിലെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ച് പൊതു വിദ്യാഭ്യാസ യജ്ഞം വഴി പുതിയ മന്ദിരങ്ങൾ നിർമ്മിച്ചു നൽകുന്നതിന് വേണ്ടി തീരുമാനിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കുകയും ചിലയിടങ്ങളിൽ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഇന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ നാല് വിദ്യാലയങ്ങളിൽ പുതുതായി അനുവദിക്കപ്പെട്ട കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.

1. ഗവൺമെന്റ് ടൗൺ യുപിഎസ് ആറ്റിങ്ങൽ
2. കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
3. ആലങ്കോട് ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ
4. നെടുംപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ഇതിനോടൊപ്പം തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനായി ഹയർസെക്കണ്ടറി ലാബുകൾ നവീകരിക്കാനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ തുക അനുവദിച്ചു. ഇതിനോടനുബന്ധിച്ച് ലാബ് നവീകരണം നടന്ന സ്കൂളുകളാണ് ചുവടെ നൽകുന്നു.

1. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ.
2. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
3. നഗരൂർ നെടുംപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക വിവിധ സ്കൂളുകളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു