മാല പൊട്ടിച്ചുകടന്ന കേസിലെ പ്രതികൾ പിടിയിൽ

 

വിളപ്പിൽശാല : നടന്നുപോയ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചുകടന്ന കേസിലെ പ്രതികൾ പിടിയിലായി.മലയിൻകീഴ് അണപ്പാട് കൃഷ്ണകൃപയിൽ എ.അർജുൻ(19), മാറനല്ലൂർ തൂങ്ങാംപാറ കോളനിയിൽ മുത്ത് എന്നു വിളിക്കുന്ന എ.അജേഷ്‌ലാൽ(22) എന്നിവരെയാണ് പിടികൂടിയത്.

വിളപ്പിൽ തിനവിള സുജഭവനിൽ എസ്.ഷീനാ സുജ(22)യുടെ ഒരു പവൻ വരുന്ന മാലയും ഒരു ഗ്രാം വരുന്ന ലോക്കറ്റുമാണ് 15-ന് തിനവിളയ്ക്കടുത്തുവെച്ച് ഇവർ ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്.അന്നുതന്നെ ഇവർ വെള്ളനാട് വാണിയറയിൽ ആശാ വർക്കറുടെ മാലയും പൊട്ടിച്ചെടുത്തിരുന്നു.

വിളപ്പിൽശാല ഇൻസ്‌പെക്ടർ അനീഷ് കരീം, എസ്.ഐ.മാരായ രാജേഷ് കുമാർ, വി. ഷിബു, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ രജീഷ്, പ്രദീപ്, അരുൺ, ഹരികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.