കഞ്ചാവ് ചെടി നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി

 

നാവായിക്കുളം : കഞ്ചാവ് ചെടി നട്ടുവളർത്തിയയാളെ വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും പിടികൂടി.കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷന് സമീപം കുന്നുവിള ആശ മന്ദിരത്തിൽ അശോകൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്‌പെക്ടർ ഹരികുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷന് സമീപത്തെ വീട്ടിൽ പരിശോധന നടത്തവെ രണ്ടടിയോളം ഉയരമുള്ള മൂന്നു കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു.