ഭിന്നശേഷിയുള്ള കുട്ടിയിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

 

കല്ലമ്പലം : പുല്ലൂർമുക്ക് സ്വദേശിയായ മാനസിക ഭിന്നശേഷി നേരിടുന്ന പെൺകുട്ടിയിൽ നിന്നും സ്വർണ്ണമാലയും കമ്മലും മോതിരവും ഉൾപ്പെടെ 3 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ.
കരവാരം നെടുമ്പറമ്പ് തോക്കാല ആതിര ദേവനിൽ അജയകുമാറിന്റെ മകൻ അനു(24) ആണ് അറസ്റ്റിലായത്.

വർക്കല ഡി.വൈ.എസ്.പി നിയാസ്.എമ്മിന്റെ നിർദ്ദേശാനുസരണം കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ്.ഐയുടെ നേതൃത്വത്തിൽ എസ്സ്.ഐ.ഗംഗാപ്രസാദ് വി, ജിഎസ്ഐ അനിൽകുമാർ, എഎസ്ഐമാരായ സുനിൽ, സുനിൽ കുമാർ, സിപിഒ മാരായ ബിജു , ഹരിമോൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു .