Search
Close this search box.

ക​ല്ല​റ​യിൽ ജ്വ​ല്ല​റി​ മോ​ഷ​ണ​ത്തി​നി​ടെ കൊല്ലപ്പെട്ട സെക്യൂ​രി​റ്റി ജീവനക്കാരന്റെ കു​ടും​ബ​ത്തി​ന്​​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കണമെന്ന് ​ഹൈ​കോ​ട​തി.

ei8ZR0N34821

 

ക​ല്ല​റ​ ജ​സീ​ന ജ്വ​ല്ല​റി​ മോ​ഷ​ണ​ത്തി​നി​ടെ ക​വ​ര്‍​ച്ച​ക്കാ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ സെ​ക്യൂ​രി​റ്റിജീ​വ​ന​ക്കാൻ ​ര​വീ​ന്ദ്ര​ന്‍ നാ​യ​രുടെ കു​ടും​ബ​ത്തി​ന്​​ നഷ്ടപരിഹാരം ന​ല്‍കണമെന്ന് ​ഹൈ​കോ​ട​തി. അതേ​സ​മ​യം, തെ​ളി​വി​ന്റെ അ​ഭാ​വ​ത്തി​ല്‍ കേസിലെ പ്രതികളിൽ നാ​ല്​ പേരെ കോടതി വെ​റു​തെ​വി​ട്ടു.

സെ​ഷ​ന്‍​സ്​ കോ​ട​തി 10 വ​ര്‍​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ഒന്നാം പ്ര​തി കൊ​ല്ലം ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി ദി​ലീ​ഷ് കു​മാ​ര്‍, മൂ​ന്നാം പ്ര​തി ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണ​നെ​ന്ന ക​രു​ണാ​കര​ന്‍, ആ​റാം പ്ര​തി കൊ​ല്ലം നി​ല​മേ​ല്‍ സ്വ​ദേ​ശി ന​വാ​സ്, എ​ട്ടാം പ്ര​തി പ​ത്ത​നം​തി​ട്ട കൂ​ട​ല്‍ സ്വ​ദേ​ശി പ്ര​മി​ത്ത് എന്നിവ​രെ​യാ​ണ് കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്​ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​ല​യി​രു​ത്തി വെ​റു​തെ​വി​ട്ട​ത്.

2011 മേ​യ് അ​ഞ്ചി​ന് രാ​ത്രിയാണ് ക​ല്ല​റ​ ജ​സീ​ന ജ്വല്ല​റി​ കവർച്ച നടന്നത്. സംഭവത്തിൽ വാ​ച്ച്‌മാ​ന്‍ കല്ലറ സ്വദേശി ര​വീ​ന്ദ്ര​ന്‍ നാ​യ​രെ മോഷ്ടാക്കൾ (61) കൊലപ്പെ​ടു​ത്തി കി​ണ​റ്റി​ലെ​റി​ഞ്ഞ​ശേ​ഷം 2.15 ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​ങ്ങ​ള്‍ കവർന്നിരുന്നു.

രവീന്ദ്രൻ നായരുടേത് തൊ​ഴി​ലി​നി​ടെ​യു​ള്ള അപകടമാണെ​ന്നും അതിനാൽ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും ആയിരുന്നു ജ​സ്​​റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍, ജസ്റ്റിസ് എ. ​സി​യാ​ദ് റ​ഹ്​​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!