
കാട്ടാക്കട മണ്ഡലത്തിലെ കിള്ളി–തൂങ്ങാംപാറ–കൊറ്റംപള്ളി– അമ്പലത്തിൻകാല റോഡ്, കാനക്കോട്–പാപ്പനം റോഡ്, ചെമ്പനാകോട്– കിഴമച്ചൽ–കാഞ്ഞിരംവിള റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സൂപ്രണ്ടിങ് എൻജിനിയർ സുധ എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, കാട്ടാക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ലതകുമാരി, കാട്ടാക്കട പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് വിജയകുമാർ, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ഒ റാണി ചന്ദ്രിക, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്ത പ്രഭാകരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജെ സുനിത, കാട്ടാക്കട പഞ്ചായത്ത് അംഗം ദിവ്യ എ, മാറനല്ലൂർ പഞ്ചായത്ത് അംഗം ശോഭന ചന്ദ്രൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം ആർ സുനിൽകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി അഭിലാഷ് ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.