കവലയൂർ ശ്രീനാരായണഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

 

മണമ്പൂർ : കവലയൂർ ശ്രീ നാരായണഗുരു സമിതിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിനീയറിങ്, പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീനാരായണ സമിതി കുടുംബ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.

സമിതി പ്രസിഡന്റ് കെ രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി സെക്രട്ടറി എസ് സാബു സ്വാഗതം ആശംസിച്ചു. തുടർന്ന് സമിതി മുഖ്യരക്ഷാധികാരി സത്യപാലൻ ഉദ്ഘാടനം ചെയ്തു. മറ്റ് സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽകുമാർ, സിദ്ധാർഥൻ,രാജേന്ദ്രൻ, ജയസിങ്, ജയപ്രസാദ്, സുജിത്ത് എന്നിവർ സംസാരിച്ചു. സമിതി വൈസ് പ്രസിഡന്റ് പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി.