കിളിമാനൂരിൽ ആംബുലൻസ്‌ ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ

 

കിളിമാനൂരിൽ ആംബുലൻസ്‌ ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ.വെള്ളല്ലൂർ ശിവൻമുക്ക് മാഹീൻ മൻസിലിൽ ഫസിലുദിനാ (67)ണ് അറസ്റ്റിലായത്‌.

സെപ്റ്റംബർ 16നായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് വീട്ടിൽ സുഖമില്ലാതെ കിടപ്പായിരുന്ന ഫസിലുദീനെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ ആംബുലൻസിന്റെ ഡ്രൈവർ മുഹമ്മദ് ജലീലിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.
പൊലീസ്‌ സിർദേശപ്രകാരം ജലീൽ, ഫസിലുദീനെ കേശവപുരം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോ​ഗ്യപ്രശ്നങ്ങളില്ലാത്തതിനെ തുടർന്ന് ഫസിലുദീനെ ആശുപത്രിയിൽനിന്ന്‌ വിട്ടയച്ചു. തുടർന്ന്‌ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഫസിലുദീൻ പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ഫസിലുദീൻ ജലീലിനെ കേബിൾ വയർ ഉപയോ​ഗിച്ച് തലങ്ങും വിലങ്ങും മർദിക്കുകയും കഴുത്തിൽ കേബിൾ ചുറ്റി ശ്വാസംമുട്ടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ജലീൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.