വൃക്കരോഗിക്ക് ചികിത്സ സഹായവുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ

 

കുറ്റിച്ചൽ : സഹപാഠിയുടെ വൃക്കരോഗിയായ ഭർത്താവിന് സഹായഹസ്തവുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനാണ്‌ 1998 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ സഹായവുമായി എത്തിയത്. നാൽപത്തിനാലുകാരനായ ജയചന്ദ്രന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സ തുടരുകയാണ്. ഇദ്ദേഹത്തിന് അസുഖം ബാധിച്ചതോടെ ആറും മൂന്നും വയസുള്ള കുഞ്ഞുങ്ങളും മാതാപിതാക്കളുമടങ്ങിയ കുടുംബത്തിന്റെ വരുമാനം നിലച്ചു. ആഴ്ചയിൽ രണ്ടുതവണ ജയചന്ദ്രന് ഡയാലിസിസ് നടത്തണം. ഹൃദ്രോഗിയായ പിതാവിന്റെ ചികിത്സ അടക്കമുള്ള മറ്റ് ചെലവുകൾ വേറെ. ഇത് അറിഞ്ഞതോടെയാണ് സുമിത്രയുടെ സഹപാഠികൾ സഹായവുമായി എത്തിയത്.

അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടർമാർ ജയചന്ദ്രനോട് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ അതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിന് സുമനസുകളുടെ കനിവ് മാത്രമാണ് ഇവരുടെ പ്രതീക്ഷ.
ജയചന്ദ്രന്റെ പേരിൽ കുറ്റിച്ചൽ യൂണിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് നമ്പർ: 403002010008344, ഐ.എഫ്.എസ്.സി കോഡ് : UBINO540307. ഗൂഗിൾ പേ നമ്പർ: 980985 0373.