‘അവൾക്കൊപ്പം ജീവനി’ ആരോഗ്യ പരിപാലന കേന്ദ്രത്തിനു തറക്കല്ലിട്ടു

 

നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്തിലെ ‘അവൾക്കൊപ്പം ജീവനി’ ആരോഗ്യ പരിപാലന കേന്ദ്രത്തിനു തറക്കല്ലിട്ടു. വനിതകൾക്ക് അവരുടെ ഗ്രാമത്തിൽ തന്നെ ആരോഗ്യ സുരക്ഷയ്ക്കായി ജിം, യോഗ സെന്റർ എന്നിവ സജ്ജീകരിക്കുന്നതാണ് ‘അവൾക്കൊപ്പം -ജീവനി’ പദ്ധതി. പദ്ധതിക്കുവേണ്ടി നെടുമങ്ങാട് ബ്ലോക്ക് അരുവിക്കര ഫാമിലി ഹെൽത്ത് സെന്ററിനോടു ചേർന്നാണ് സെന്റർ സജ്ജീകരിക്കുന്നത്.
മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി വൈശാഖ് അധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാൻ വി ആർ ഹരിലാൽ സ്വാഗതം പറഞ്ഞു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, അബ്കാരി വർക്കേഴ്സ് വെൽഫയർ ബോർഡ്‌ ചെയർമാൻ കെ എസ് സുനിൽ കുമാർ, ആർ ചിത്രലേഖ, അലീഷ്യ, ഗീത ഹരികുമാർ എന്നിവർ സംസാരിച്ചു.