അദ്ധ്യാപകദിനാഘോഷം അദ്ധ്യാപക സമൂഹത്തിന് നൽകുന്ന ഗുരുദക്ഷിണ : രാധാകൃഷ്ണൻ കുന്നുംപുറം

 

ലോകത്തെ അദ്ധ്യാപക സമൂഹത്തിനാകെ രാജ്യം നൽകുന്ന ഗുരുദക്ഷിണയാണ് അദ്ധ്യാപകദിനാചരണ പരിപാടികളെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറം അഭിപ്രായപ്പെട്ടു. കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അദ്ധ്യാപകദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ ബഹുമാനിക്കുന്ന തത്ത്വചിന്തകനും പ്രഗൽഭനായ ഗുരുനാഥനുമായിരുന്ന ഡോക്ടർ എസ്.രാധാകൃഷ്ണനെപ്പോലുള്ള പ്രതിഭകളാൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗം ലോകത്തിനു തന്നെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹമടക്കമുള്ള
അധ്യാപകർക്ക് രാജ്യത്തെ പുതിയതലമുറ നൽകുന്ന സ്നേഹാദരമാണ് അധ്യാപകദിനാചരണം.യുവ ജനതക്ക് അറിവിന്റെ വഴിക്കാട്ടുന്നവരാണ് ഗുരുനാഥൻമാർ. അതിനാൽ ശ്രദ്ധയും കൃത്യതയും അദ്ധ്യാപക ജീവിതത്തിന്റെ മുഖമുദ്രകളാണെന്നു പുതിയ കാലത്തെ അദ്ധ്യാപകർ മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ട്രസ്റ്റ് ചെയർമാൻ ഇ.നൗഷാദ് അദ്ധ്യഷനായി. അദ്ധ്യാപകനും എഴുത്തുകാരനുമായ
ഡി.സുചിത്രൻ, അദ്ധ്യാപികമാരായ
രതികുമാരി, ഡി സരോജം എന്നിവർ ആദരവ് ഏറ്റുവാങ്ങി. ജി.വേണു ഗോപാലൻ നായർ, കേരളകൗമുദി ലേഖകൻ ബി.എസ്.സജിതൻ,
കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ടി. സുനിൽ, ഗോപൻ വലിഏല,
പൊതുപ്രവർത്തകരായ ആർ.കെ. ബാബു, ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി അൽ അമീൻ നന്ദി പറഞ്ഞു.