Search
Close this search box.

മാറനല്ലൂരിൽ ക്ഷേത്ര കാണിക്കവഞ്ചികൾ തകർത്ത് മോഷണം

eiHZ6Z318792

 

മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. കാണിക്ക വഞ്ചികളിൽ നിന്ന് പണം നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രജീവനക്കാരനാണ് മോഷണവിവരം ആദ്യമറിയുന്നത്.ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.

സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര നടയിലുള്ളതൊഴികെ നാല് കാണിക്ക വഞ്ചികളുടെ പൂട്ട് തകർത്താണ് കവർച്ച നടത്തിയത്. ചില കാണിക്ക വഞ്ചികളിലെ നാണയത്തുട്ടുകൾ പൂർണമായി കവർന്നിട്ടില്ല. ക്ഷേത്രവാതിലുകളും സി.സി ടി.വി കാമറകളും തകർത്തിട്ടുണ്ട്. സി.ഐ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മാറനല്ലൂർ കൂവളശേരി മഹാദേവർ ക്ഷേത്രത്തിലും മൂന്ന് ദിവസം മുമ്പ് മോഷണം നടന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!