വിദേശവനിതയ്‌ക്ക് നേരെ അതിക്രമം, വർക്കല വെട്ടൂർ സ്വദേശി അറസ്റ്റിൽ

 

വർക്കല : വിദേശവനിതയ്‌ക്ക് നേരെ അതിക്രമം നടത്തിയ വർക്കല വെട്ടൂർ സ്വദേശിയെ പോലീസ് പിടികൂടി. വെട്ടൂർ, ആശാൻ മുക്കിൽ കാവിൽ വീട്ടിൽ അബു താലിബ്‌ (32) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 7 മണിയോടുകൂടി വർക്കല ഗസ്റ്റ് ഹൗസിനു സമീപം താമസിച്ചു വരുന്ന ഒരു വിദേശവനിതയെ സ്വകാര്യഭാഗങ്ങൾ കാണിക്കുകയും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.