കിണറ്റിൽ ചാടി മരിച്ച ഗൃഹനാഥന്റെ തല കണ്ടെത്തി

 

അഞ്ചുതെങ്ങ് : വീട്ടുവളപ്പിലെ കിണറ്റിൽ ചാടി മരിച്ച ഗൃഹനാഥന്റെ തല കണ്ടെത്തി.അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളബ്ഭാഗം പന്തിയിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിജു (53)വാണ് കഴിഞ്ഞ ദിവസം കിണറ്റിൽ ചാടി മരിച്ചത്.

നൂറു അടിക്കു മുകളിൽ താഴ്ചയുള്ള കിണറ്റിൽ ചാടിയ ബിജുവിന്റെ മൃതദേഹം പുറത്തെടുക്കാൻ വർക്കല ഫയർഫോഴ്സ് കിണറ്റിൽ ഇറങ്ങിയെങ്കിലും തലയും ശരീരവും വേർപെട്ട നിലയിലായിരുന്നു. മാത്രമല്ല ശരീരം മാത്രമാണ് കിട്ടിയതും. രാത്രി ആയതിനാലും കിണറിന്റെ താഴ്ചയും കാരണം ഇന്ന് രാവിലെ കിണറ്റിൽ ഇറങ്ങി തിരച്ചിൽ നടത്തിയാണ് തല ഭാഗം കണ്ടെത്തിയത്.

ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫിസർ ജിഷാദ്, വർക്കല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, തിരുവനന്തപുരം സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ, സ്ക്യൂബ ടീം അംഗങ്ങളായ എസ്എഫ്ആർഒ സുഭാഷ് കെ. വി , എസ്എഫ്ആർഒ ദിനൂപ്, ഗ്രേഡ് എസ്എഫ്ആർഒ പ്രേംകുമാർ , എഫ്ആർഒഡി സുജേയൻ, എഫ്ആർഒ രഞ്ജിത്ത് എസ്. എസ്, എഫ്ആർഒ അമൽ രാജ് വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ സന്തോഷ്‌, വിജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.

എസ്എഫ്ആർഒ പ്രേംകുമാർ,എസ്എഫ്ആർഒ ദിനൂപ്, എഫ്ആർഒ അമൽ രാജ് എന്നിവരാണ് കിണറ്റിൽ ഇറങ്ങിയത്.20അടിയോളം വെള്ളം ഉള്ള കിണറ്റിൽ നിന്ന് 45 മിനിട്ടോളാം പരിശ്രമിച്ചാണ് തല കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബിജു ആത്മഹത്യചെയ്തതെന്ന് പറയപ്പെടുന്നു.