പെൻസിൽ ഉപയോഗിച്ച് ഇന്ത്യയെ വിസ്മയകരമായി അടയാളപ്പെടുത്തിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം.

 

വെഞ്ഞാറമൂട്: പെൻസിൽ ഉപയോഗിച്ച് ഇന്ത്യയെ വിസ്മയകരമായി അടയാളപ്പെടുത്തിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക്‌  ഇന്ത്യ ബുക്ക് ഓഫ്  റെക്കോഡ് അംഗീകാരം. ആലിയാട് പൂതാളംകുഴി ഗോകുലത്തിൽ കർഷകനായ ഗോപിനാഥൻ നായരുടെയും അനിത കുമാരിയുടെയും മകൻ ദേവദത്തൻ എ.ജി.ക്കാണ് അംഗീകാരം.

പെൻസിൽകൊണ്ട് ഇന്ത്യയെ വരയ്ക്കുകയും അതിൽ 24 രാജ്യങ്ങളെ ഷെയ്ഡായി എഴുതുകയും ചെയ്തതാണ് അംഗീകാരത്തിനർഹനാക്കിയത്. 4 മിനിറ്റ് 50 സെക്കൻഡ് കൊണ്ടാണ് തിരുത്തൽ വരുത്താതെ ഇന്ത്യയെ വരച്ചത്.

ദേവദത്തൻ ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്